Malabar Knanaya Migration Platinum Jubilee
Symposium, Madampam
President:Archbishop Mar Matthew Moolakkat. Inaugurated by
Prof. George Menachery
കണ്ണൂർ:
കുടിയേറ്റങ്ങൾ
ദൈവത്തിന്റെ
രക്ഷാകരപദ്ധതിയുടെ
ഭാഗമായി
സംഭവിക്കുന്നതാണെന്നും
ഏഴര
പതിറ്റാണ്ടുകൾക്കു
മുമ്പുതന്നെ
ക്നാനായ
മലബാർ
കുടിയേറ്റം
സഭയേയും
കുടിയേറ്റക്കാരായ
സഭാമക്കളേയും
വളർച്ചയുടെ
പാതയിലേക്കാണു
നയിച്ചതെന്നും
കോട്ടയം
ആർച്ച്ബിഷപ്
മാർ
മാത്യു
മൂലക്കാട്ട്.
ക്രൈസ്തവ
വിശ്വാസത്തിന്റെ
തീക്ഷ്ണത
പ്രതിഫലിപ്പിക്കുന്നതാണു
കുടിയേറ്റത്തിന്റെ
ചരിത്രം.
സഭാത്മകമായ
കൂട്ടായ്മയിലൂടെ
കുടിയേറ്റ
പിതാക്കൻമാർ
നേടിയെടുത്ത
ജീവിതവിജയം
വരുംതലമുറകൾക്കും
പ്രചോദനമാകണമെന്നും
അദ്ദേഹം
ഓർമപ്പെടുത്തി.
ക്നാനായ
മലബാർ
കുടിയേറ്റ
പ്ലാറ്റിനം
ജൂബിലി
ആഘോഷങ്ങളുടെ
ഭാഗമായി
മടമ്പം
മോൺ.
സിറിയക്
മറ്റത്തിൽ
സ്മാരക
ഹാളിൽ
സംഘടിപ്പിച്ച
ക്നാനായ
മലബാർ
കുടിയേറ്റ
സിമ്പോസിയത്തോടനുബന്ധിച്ച്
നടന്ന
സമ്മേളനത്തിൽ
അധ്യക്ഷ
പ്രസംഗം
നടത്തുകയായിരുന്നു
ആർച്ച്ബിഷപ്.
സെന്റ്
തോമസ്
ക്രിസ്ത്യൻ
എൻസൈക്ലോപീഡിയ
ഓഫ്
ഇന്ത്യയുടെ
ചീഫ്
എഡിറ്റർ
പ്രഫ.
ജോർജ്
മേനാച്ചേരി
സിമ്പോസിയം
ഉദ്ഘാടനം
ചെയ്ത്
മുഖ്യപ്രഭാഷണം
നടത്തി.
തുടർന്ന്
അദ്ദേഹം
ലോക
ചരിത്രത്തിലെ
വിവിധ
കുടിയേറ്റങ്ങളെക്കുറിച്ച്
വീഡിയോ
പ്രൊജക്ഷൻ
സഹിതം
വിശദീകരിച്ചു.
കുടിയേറ്റത്തിന്റെ
നാളുകളിലെ
വെല്ലുവിളികൾ
നമ്മുടെ
പൂർവികർ
എങ്ങനെയാണ്
നേരിട്ടതെന്ന്
ഈ
അവസരത്തിൽ
ചിന്തിക്കുന്നത്
മുന്നോട്ടുള്ള
പ്രയാണത്തിനാവശ്യമാണെന്ന്
കോട്ടയം
അതിരൂപത
സഹായ
മെത്രാൻ
മാർ
ജോസഫ്
പണ്ടാരശേരിൽ
ആമുഖപ്രഭാഷണത്തിൽ
പറഞ്ഞു.
മടമ്പം
വിസിറ്റേഷൻ
കോൺവെന്റ്
മദർ
സുപ്പീരിയർ
സിസ്റ്റർ
സുനിയുടെ
പ്രാർഥനയോടെയായിരുന്ന
സമ്മേളനം
ആരംഭിച്ചത്.
സിമ്പോസിയം
കമ്മിറ്റി
ചെയർമാൻ
ഫാ.
ഷാജി
മുകളേൽ
നന്ദി
പറഞ്ഞു.
തുടർന്നു
നടന്ന
സിമ്പോസിയം
ഒന്നാം
ഭാഗത്തിൽ
കുന്നോത്ത്
ഗുഡ്
ഷെപ്പേർഡ്
മേജർ
സെമിനാരി
പ്രഫസർ
റവ.
ഡോ.
ജോയി
കറുകപ്പറമ്പിൽ,
കോട്ടയം
ബിസിഎം
കോളജ്
അസിസ്റ്റന്റ്
പ്രഫസർ
ഫാ.
ബൈജു
മുകളേൽ,
പുതുച്ചേരി
സെൻട്രൽ
യൂണിവേഴ്സിറ്റി
റിട്ട.
ഹിസ്റ്ററി
എച്ച്ഒഡി
റവ.
ഡോ.
കെ.എസ്.
മാത്യു
കുഴിപ്പള്ളി,
മടമ്പം
ഫൊറോന
വികാരി
ഫാ.
ജോർജ്
കപ്പുകാലായിൽ
എന്നിവർ
പ്രബന്ധങ്ങൾ
അവതരിപ്പിച്ചു.
കണ്ണൂർ
ശ്രീപുരം
ബറുമറിയം
പാസ്റ്ററൽ
സെന്റർ
ഡയറക്ടർ
ഫാ.
ഏബ്രഹാം
പറമ്പേട്ട്
മോഡറേറ്ററായിരുന്നു.
ചർച്ചകൾക്കുശേഷം
സിമ്പോസിയം
രണ്ടാംഭാഗത്തിൽ
ആലുവ
മംഗലപ്പുഴ
പൊന്തിഫിക്കൽ
സെമിനാരി
മുൻ
പ്രഫസർ
റവ.
ഡോ.
ജേക്കബ്
മുല്ലൂർ,
മടമ്പം
പികെഎം
കോളജ്
അസോസിയേറ്റ്
പ്രഫസർ
സിസ്റ്റർ
ജെസി
എൻസി,
മുന്നാട്
കോ-ഓപ്പറേറ്റീവ്
കോളജ്
പ്രിൻസിപ്പൽ
ഡോ.
സി.കെ.
ലൂക്കോസ്
എന്നിവരാണ്
പ്രബന്ധം
അവതരിപ്പിച്ചത്.
കോട്ടയം
അതിരൂപത
കെസിസി
വൈസ്
പ്രസിഡന്റ്
ബാബു
കദളിമറ്റം
മോഡറേറ്ററായിരുന്നു.
സിമ്പോസിയം
കമ്മിറ്റി
കൺവീനർ
ഡോ.
ടി.എം.
സ്റ്റീഫൻ
നന്ദി
പറഞ്ഞു.
മലബാർ
ക്നാനായ
കുടിയേറ്റ
പ്ലാറ്റിനം
ജൂബിലി
ഹിസ്റ്റോറിക്കൽ
ആൻഡ്
ഡോക്യുമെന്റേഷൻ
കമ്മിറ്റിയുടെ
ആഭിമുഖ്യത്തിലായിരുന്നു
സിമ്പോസിയം
സംഘടിപ്പിച്ചത്.
മടമ്പം
മേരിലാൻഡ്
ഹൈസ്കൂൾ
മുഖ്യാധ്യാപകനും
ശ്രീകണ്ഠപുരം
നഗരസഭാ
കൗൺസിലറുമായ
ഇവന്റ്
കോ-ഓർഡിനേറ്റർ
കെ.
ബിനോയ്,
കൗൺസിലർ
ഷിന്റോ
ലൂക്ക
എന്നിവരും
ചടങ്ങിനു
നേതൃത്വം
നൽകി. -
See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=432163#sthash.iHUm4j9F.dpuf |